"മൈക്കിൾ, നിന്റെ കയ്യിൽ 'സ്കെയിൽ' ഉണ്ടോ?"
" 'സ്കെയിൽ.........?' യു മീൻ 'വെയിങ് സ്കെയിൽ'?"
"അല്ല, ഗ്രാഫ് പ്ലോട്ട് ചെയ്യാനാണ്. ലൈൻ ഒക്കെ വരയ്ക്കാനുപയോഗിക്കുന്ന.......... 'സ്കെയിൽ' ആണ് ഞാൻ ഉദ്ദേശിച്ചത്".
മൈക്കിൾ പറഞ്ഞു "ഓ, റൂളർ!............ "
"എടാ 'റൂളർ' ആണ് ശരിയായ ഇംഗ്ലീഷ്."
മൈക്കിൾ തുടർന്നു...............
"Scale എന്നാൽ a set of numbers or amounts, used to measure or compare the level of something."
ട്രിനിറ്റി കോളേജിൽ എന്റെ സഹപാഠി ആയിരുന്ന മൈക്കിളിനോട് (ഐറിഷ് കാരൻ) 1999 ന്റെ ആദ്യ പകുതിയിൽ നടത്തിയ ഒരു സംഭാഷണം ആണ് മുകളിൽ കൊടുത്തത്.
അതിനു ശേഷമാണ് ശ്രദ്ധിച്ചത്, നമ്മൾ മലയാളികൾ സാധാരണ ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് പദങ്ങളും ശരിയായ ഇംഗ്ലീഷ് അല്ല എന്ന്.
വേറെ ഒരു സംഭവം പതിനാറു വര്ഷങ്ങള്ക്കു മുൻപാണ്. ഒരിക്കൽ പ്രൊഫസർ (റിസർച്ച് സൂപ്പർവൈസർ Prof. ജോൺ കെല്ലി, ട്രിനിറ്റി കോളേജ്), PhD സ്റ്റുഡന്റസ് നെ എല്ലാവരെയും കൂടി വീട്ടിൽ ഡിന്നറിനു വിളിച്ചു.
ഞാൻ നാട്ടിലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓർമ്മകൾ പങ്കു വയ്ക്കുകയാണ്.
മഴയും, മഴക്കാലവും, കൂട്ടുകാരും എല്ലാം ഉണ്ട് English സംഭാഷണത്തിൽ.
കൂടെ അഞ്ചോളം രാജ്യക്കാരുണ്ട്. ഇംഗ്ലീഷുകാരും, ഐറിഷ് കാരും, ഇറ്റാലിയൻസും ഒക്കെ.
മൺസൂൺ മഴയെക്കുറിച്ച് ഇംഗ്ലീഷിൽ തകർക്കുകയാണ്, അവസാനം പറഞ്ഞു
"അങ്ങിനെ വീട്ടിൽ എത്തുമ്പോൾ 'നിക്കർ' മുഴുവൻ നനഞ്ഞിരിക്കും".
ചിരിച്ചു കഥ കേട്ടിരുന്ന എല്ലാവരുടെയും വാ പൊളിഞ്ഞിരിക്കുന്നു ആകെ നിശബ്ദത. അപ്പോൾ സുഹൃത്തായ സൂസൻ (ഐറിഷ് കാരി ),
" എടാ, ഒന്നു കൂടി പറഞ്ഞേ...."
ഞാൻ പറഞ്ഞു
"വീട്ടിൽ എത്തുമ്പോൾ ...............'നിക്കർ'........... മുഴുവൻ............. നനഞ്ഞിരിക്കും" എന്ന്.
റൂമിൽ ആകെ പൊട്ടിച്ചിരി ആയി.
നമ്മൾ നാട്ടിൽ നിക്കറും ഉടുപ്പും എന്നൊക്കെ പറഞ്ഞുള്ള ഓർമ്മയിൽ തട്ടിയതാണ്.
സൂസൻ "സുരേഷേ......... നീയെന്തിനാടാ.......... നിക്കർ............... ഇടുന്നേ"?
ആകെ കൂട്ടച്ചിരി ആയി റൂമിൽ.
പ്രൊഫസർ ജോൺ കെല്ലിക്കു കാര്യം പിടികിട്ടി. അദ്ദേഹത്തിനു മുൻപേയും ഒന്നു രണ്ടു ഇന്ത്യൻ റിസേർച്ചർസ് ഉണ്ടായിരുന്നു.
അദ്ദേഹം പറഞ്ഞു "സുരേഷേ.... നിക്കർ.... എന്നു പറഞ്ഞാൽ....... ഇംഗ്ലീഷിൽ ....'ലേഡീസിന്റെ അണ്ടർ വെയർ' ആണ്. ഷോട്സ് (shorts) എന്നാണ് ശരിയായ പ്രയോഗം"
വീട്ടിൽ വന്ന് ഡിക്ഷണറി നോക്കിയപ്പോൾ ശരിയാണ് നിക്കർ എന്നാൽ അർഥം! "a woman's or girl's undergarment, covering the body from the waist or hips to the top of the thighs and having two holes for the legs.
അതിൽ പിന്നെ എല്ലാം അളന്നു തോക്കിയെ സംസാരിക്കൂ.
കേട്ടിട്ടില്ലേ ഈ സംഭാഷണം?
"ചേട്ടാ എവിടെ പോയതാ?"
"ഇന്ന്, ചേട്ടത്തീടെ മോളുടെ മാര്യേജ് (Marriage) ആയിരുന്നു, ".
ഇവിടെ 'Marriage' എന്ന പദം അനുയോജ്യം അല്ല.
'Wedding' ആണ് ശരിയായ പദപ്രയോഗം.
അതായത് "ഇന്ന്, ചേട്ടത്തീടെ മോളുടെ Wedding ആയിരുന്നു,"
എന്ന് പറയുന്നത് ആണ് ശരിയായ ഇംഗ്ലീഷ്.
'Marriage' എന്നാൽ ദീര്ഘകാലത്തേക്കുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ (relationship), ആണ് കാണിക്കുന്നത്.
Wedding (വിവാഹാഘോഷം) ആണ് ചടങ്ങ്;
'Wedding refers to the 'ceremony (ചടങ്ങ് അല്ലെങ്കിൽ event)' that unites two people in 'Marriage'.
ഇനി സുഹൃത്തിന് ആശംസ പറയുമ്പോൾ "Marriage anniversary" എന്നല്ല "wedding anniversary" എന്ന് പറയണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
["wedding anniversary" എന്നു വച്ചാൽ 'The anniversary of the day on which the ceremony (event) took place.']
Wedding ന്റെ അന്നു wish ചെയ്യുമ്പോൾ "Happy Married Life" എന്ന് പറയുന്നത് ശരിയാണു താനും. (കാരണം മുകളിൽ പറഞ്ഞതു തന്നെ).
ഇതുപോലെ പൊതുവായി കേട്ടിട്ടുള്ള ചില പ്രയോഗങ്ങൾ ആണ് താഴെ
1. സ്കൂളിൽ അല്ലെങ്കിൽ കോളേജിൽ പഠിക്കുമ്പോൾ കേട്ടിട്ടില്ലേ?
"Teacher I have a doubt"
അല്ലെങ്കിൽ ടീച്ചർ ചിലപ്പോൾ തിരിച്ചു ചോദിക്കുന്നത്
"Do you have any doubts?"
ഈ പദ പ്രയോഗവും ഒട്ടും ശരിയല്ല.
പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ ‘doubt’ എന്നു പറഞ്ഞാൽ 'ആശങ്ക' അല്ലെങ്കിൽ 'കഴിവിലുള്ള അവിശ്വാസം എന്നാണ്.
'Doubt' is associated with 'doubting' somebody's ability.
'Doubt' നു പകരം 'question' എന്ന് ചേർത്താണ് ശരിയായ പ്രയോഗം. താഴെ നോക്കൂ
"Teacher I have a 'question".
അല്ലെങ്കിൽ
"Do you have any further questions?" ആണ് ശരിയായ പദ പ്രയോഗം.
2. പലപ്പോളും കേൾക്കാറുള്ളതാണ് 'Anyways'. ഇതു ശരിയല്ല 'Anyway' ആണ് ശരി.
(“Anyway” ഒരു 'adverb' അതുകൊണ്ട് 'it is impossible for adverbs to be plural'.)
3. 'Years back' എന്ന പ്രയോഗത്തിലും 'Years ago' ആണ് കൂടുതൽ ശരി.
4. What is your good name? നാട്ടിൽ വിദേശികൾ ഒക്കെ വരുമ്പോൾ, പലപ്പോളും ആശയക്കുഴപ്പത്തിലാകുന്നതാണ് 'good name' എന്ന പ്രയോഗം.
"What is your name?" അത്രയും മതി. അതാണ് ശരി.
5. അതുപോലെ “revert back” എന്നു പറയില്ല "revert' മതി.
6. Cousin Brother/Sister എന്ന് ഇംഗ്ലീഷ് ഭാഷയിൽ പറയില്ല. Cousin മാത്രം മതി.
7. 'സൈക്കിൾ' പൂർണ്ണമായും ശരിയല്ല 'Bicycle' ആണ് ശരിയായ പ്രയോഗം. സൈക്കിൾ എന്നാൽ 'ആവൃത്തി or ചക്രഗതി' എന്നാണ് അർഥം.
8. ഇത് പലപ്പോളും കേട്ടിട്ടുള്ളതാണ്. "I have passed out from D.B. college." ശരിയല്ല "
"I have graduated from D.B. college." എന്നതാണ് ശരി.
'Cambridge English Dictionary പ്രകാരം Pass out എന്നാൽ 'to become unconscious for a short time...