Foundation Courses- Level 1 ASAP Programme is of 300 – 330 hours duration, out of which 180 hours are devoted to Foundation Course that contains modules on communication skills in English and information technology. The other 120-150 hours are devoted to the skill sector chosen by the student for specialization. The focus of the foundation course is to develop soft skills that are essential to work efficiently in a corporate environment.Contact shelly.shellyjose@gmail.com

Saturday, 13 October 2018

English Fest activites

1. Eng.fest

മാസത്തിൽ ഒരിക്കൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്താം.വാർഷികമായി നടത്തുന്ന ഫെസ്റ്റിൽ മുഴുവൻ രക്ഷിതാക്കളെയും നാട്ടുകാരെയും ക്ഷണിക്കുകയും കുട്ടികളുടെ ഇംഗ്ലീഷിലുള്ള പ്രാവിണ്യം രക്ഷിതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യാം.

2. Reading competition

വായനാ മത്സരങ്ങൾസംഘടിപ്പിക്കുകയും മികച്ച വായനക്കാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

3. Writing competition

പാഠപുസ്തകത്തിലെ നിശ്ചിത ഭാഗം (ആദ്യം തെരഞ്ഞെടുത്തു കൊടുത്തത്  )എഴുത്തു മത്സരം നടത്തുമ്പോൾ ക്ലബ് മെമ്പർമാർ കാണാതെ എഴുതുന്നു.വിജയിയെ തെരഞ്ഞെടുക്കുന്നു.

4. News paper reading

ഇംഗ്ലീഷ് ന്യൂസ്‌പേപ്പർ വായിപ്പിക്കുന്ന മത്സരം 
യുക്തമായ രീതിയിൽ സംഘടിപ്പിക്കാം.

5. Skit

ഇംഗ്ലീഷ് കഥാപുസ്തകങ്ങളിലുള്ള പ്രത്യേക സന്ദർഭങ്ങൾ
സ്കിറ്റിലൂടെ അവതരിപ്പിക്കാം.

6. Rhymes

മെമ്പർമാർ ഓരോരുത്തരും ശേഖരിച്ചു കൊണ്ടുവരുന്ന
rhymes / songs മെമ്പര്മാര്ക്ക് മുൻപിൽ അവതരിപ്പിക്കൽ

7. Mono act

പാഠത്തിലെ സന്ദർഭങ്ങൾ  താല്പര്യമുള്ളവർ
മോണോ ആക്റ്റിലൂടെ അവതരിപ്പിക്കൽ

8. Finding missing letters

ഇംഗ്ലീഷ് പാരഗ്രാഫിലെ ചില നിശ്ചിത അക്ഷരങ്ങൾ miss 
ആക്കുന്നത് കണ്ടെത്തുന്ന പ്രവർത്തനം

9. Jumbled words

അക്ഷരങ്ങൾ പരസ്പരം മാറ്റിക്കൊണ്ടുള്ള Jumbled words
മത്സരം നടത്താം

10. Dictionary making

കുട്ടികൾക്ക്പരിചയമുള്ളതും പാഠപുസ്തകത്തിലുള്ളതുമായ വാക്കുകൾ ഉപയോഗിച്ച് ഡിക്ഷണറി നിർമ്മാണം നടത്താം

11. A word a day

ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്താവുന്ന മികച്ച ഒരു പ്രവർത്തനമാണ് a word a day.സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും കാണാവുന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ട ബോർഡിൽ ദിവസവും ഒരു ഇംഗ്ലീഷ് വാക്ക് എഴുതുന്നു/പ്രിന്റ് എടുത്തു പ്രദർശിപ്പിക്കുന്നു.ഓരു മാസത്തിനുശേഷം ആ വാക്കുകൾ ഉപയോഗിച്ച് കേട്ടെഴുത്തു നടത്താം,അർഥം പറയിപ്പിക്കാ൦

12. English assembly

ആഴ്ചയിൽ ഒരു ദിവസം നടത്തുന്ന ഇംഗ്ലീഷ് അസ്സംബ്ലിയിൽ
ക്ലബ് മെമ്പർമാർക്ക് പരിപാടികൾ നടത്താ൦

13. Collecting English story books

കുട്ടികളുടെ നിലവാരത്തിനനുയോജ്യമായ
ഇംഗ്ലീഷ് കഥാപുസ്തകങ്ങൾ ശേഖരിക്കൽ.

14. Make surroundings a learning tool

സ്ക്കൂൾ കെട്ടിടത്തിലെയും പരിസരത്തുള്ള വസ്തുക്കളിലുമൊക്കെ അതിന്റെ പേര് ഇംഗ്ലീഷിൽ എഴുതി വെക്കൽ.മുഴുവൻ കുട്ടികളും അവ ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യുന്നത് കാണാം.

15. Weekly English day

ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് ഡേ ആയി ആഘോഷിക്കാം.അന്ന് കുട്ടികൾ പരസ്പരവും അധ്യാപകരുമായും പരമാവധി സംസാരം ഇംഗ്ലീഷിൽ ആക്കുക.

16. Listening to English news and films In TV

ടീവിയിൽ ഇംഗ്ലീഷ് വാർത്തകൾ കാണിക്കുകയും ഇംഗ്ലീഷ് ടൈറ്റിലുകൾ ഉള്ള സിനിമകൾ കാണിക്കുകയും ചെയ്യുക.

17. A Chat with a guest

ഇംഗ്ലീഷിൽ, (പ്രത്യേകിച്ചും കമ്മ്യൂണിക്കേറ്റീവ് ) പ്രാവീണ്യമുള്ള വിശിഷ്ട വ്യക്തിയെ സ്ക്കൂളിലേക്ക് കൊണ്ടുവരിക,അവരുമായി കുട്ടികൾക്ക് INTERACTION നടത്താൻ അവസരമൊരുക്കുക.

18. Riddles/Puzzles

ഇംഗ്ലീഷ് ക്ലബ്ബിനു കീഴിൽ കടങ്കഥ മത്സരങ്ങളും
പദപ്രശ്ന മത്സരങ്ങളും സംഘടിപ്പിക്കാം

19. Little teachers

ഇംഗ്ലീഷിൽ മികവുള്ള കുട്ടികളെ ഉപയോഗിച്ച് ,
അവരെ "കുട്ടിട്ടീച്ചർ" ആക്കുകയും പിന്നാക്കക്കാരായ കുട്ടികളെ പഠിപ്പിക്കാൻ നിയോഗിക്കുകയും ചെയ്യുക.

20. Gift box

സ്ക്കൂളിൽ സ്ഥാപിക്കപ്പെട്ട gift box ൽ ഓരോ കുട്ടിയും ദിവസവും അവർ കണ്ടെത്തുന്ന ഒരു പുതിയ വാക്കും അതിന്റെ അർത്ഥവും  എഴുതി നിക്ഷേപിക്കുന്നു.രണ്ടാഴ്ചയിൽ ഒരിക്കൽ തുറന്ന്‌ അത് എല്ലാവരും എഴുതിയെടുക്കുന്നു, നറുക്കെടുത്തു ഒരാൾക്ക് സമ്മാനം നൽകുന്നു.

21. Drawing pictures

ക്ലബ് മെമ്പർമാർക്കായി ചിത്രംവരക്കൽ മത്സരം:

അധ്യാപകന്റെ സിമ്പിൾ ഇംഗ്ലീഷിലുള്ള നിർദ്ദേശത്തിനനുസരിച്ചുകുട്ടികൾ ചിത്രം വരക്കുന്നു,പൂർത്തീകരിക്കുന്നു.

22. English lab

ഇംഗ്ലീഷിൽ ഒരു ലാബ് ഒരുക്കാം.
(ഗണിത ലാബുപോലെ)

23. English Magazine

കുട്ടികളുടെ കൊച്ചു കൊച്ചു സൃഷ്ട്ടികൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു മാഗസിൻ പ്രസിദ്ധീകരിക്കാം
ചിത്രങ്ങൾ,കഥകൾ,കവിതകൾ,riddles / puzzles,writings,paper cuttings
തുടങ്ങി ഇംഗ്ലീഷിലുള്ള എന്തും ഉപയോഗിക്കാം.

24. English Expo

മുഴുവൻ കുട്ടികൾക്കുമായി ഒരു ഇംഗ്ലീഷ് എക്സ്പോ സംഘടിപ്പിക്കാം.പ്രദർശന വസ്തുക്കൾക്ക് മുഴുവൻ ഇംഗ്ലീഷിൽ പേര് എഴുതണം.പ്രദർശനം കാണാൻ രക്ഷിതാക്കളെയും ക്ഷണിക്കാം.

25. Radio English

ക്ലബ് മെമ്പർമാർക്ക്, ഇംഗ്ലീഷിലുള്ള പരിപാടികൾ സ്ക്കൂളിലെ മൈക്കിലൂടെ (ആകാശവാണി)അവതരിപ്പിക്കുന്ന പരിപാടി സംഘടിപ്പിക്കാം.

സ്ക്കൂളുകളിൽ എളുപ്പത്തിൽ നടത്താവുന്ന ഏതാനും പരിപാടികളാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്.ഇവയിൽ പലതും നാം നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നവ തന്നെയാണ്.ഓരോ പരിപാടികളും ഓരോരുത്തരുടെയും സാഹചര്യങ്ങൾക്കിണങ്ങും വിധം മാറ്റി നടത്താൻ ശ്രമിക്കുക.

1 comment:

  1. This information is genuinely noteworthy. I devoured the articles line by line and found it to be merely beneficial. Keep on with this tremendous work and keep sharing. One can speak and practice English in an effective way, just by downloading English Learning App on your own smartphone, which you can use whenever and wherever you want to practice your communication skills with experts.
    Practice English app | English Speaking App

    ReplyDelete